Breaking
Sun. Aug 16th, 2026

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ. ടി. സുബൈർ നിർവ്വഹിച്ചു.
കുട്ടികളിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും അക്കാദമിക നിലവാരം ഉയർത്താനും ഇത്തരം പദ്ധതികൾ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എം. കെ. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു ടോംസ്, ആദർശ് ബാബു, രമ്യ ആർ. എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *