കമ്പളക്കാട്: ജി.യു.പി.എസ് കമ്പളക്കാടിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ. സി. എമ്മാനുവൽ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സ്വപ്ന വി. എസ്. സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. യൂസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്കൂൾ ലീഡർ നൂറ ഫാത്തിമ, എസ്.എം.സി. ചെയർമാൻ കെ. പി. ഷമീർ, മദർ പി.ടി.എ. പ്രസിഡന്റ് അഖില, സീനിയർ അസിസ്റ്റന്റ് ദീപ ഡി., സ്റ്റാഫ് സെക്രട്ടറി ഡോ. റഫീഖ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. അധ്യാപിക അഖില ഇ. പി. പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
ജി.യു.പി.എസ് കമ്പളക്കാടിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
