Breaking
Mon. Aug 17th, 2026

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ചു. മാർ അഥനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ വിദ്യാർഥി മിച്ചി മിർപ്പു(20) ആണ് മരിച്ചത്. അരുണാചൽപ്രദേശ് സ്വദേശിയാണ് വിദ്യാർഥി. മിച്ചി ആത്മഹത്യ ചെയ്‌തത്‌ പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിലെന്നാണ് മറ്റ് വിദ്യാർഥികളുടെ ആരോപണം. കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മറ്റെല്ലാ എന്ജനിയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആണ് എന്നാൽ MA കോളജിൽ മാത്രം ക്രെഡിറ്റ്‌ സ്കോർ 22 ആണെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. കോളജ് മാനേജ്മെന്റ് ക്രെഡിറ്റ്‌ സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളജ് വഴങ്ങിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *