Breaking
Sun. Aug 16th, 2026

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കും

റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന് മുഖ്യമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഇതുവരെയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ജെഎംഎമ്മിന് നൽകുന്ന പിന്തുണ കോൺഗ്രസ് പിൻവലിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്ന് ജില്ലകളിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും.

ജാർഖണ്ഡ് വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മർദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയിൽ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയിൽ നെഞ്ചിന് പരുക്കേറ്റതായും മഹ്‌തോ പറഞ്ഞു.

പൊലീസ് നടപടിയിൽ തനിക്ക് നെഞ്ചിന് പരുക്കേറ്റതായും മഹ്‌തോ പറഞ്ഞു. റാഞ്ചിയിലെ സാദർ ഹോസ്പിറ്റലിൽ നിന്ന് ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 2-ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന്റെ 14ാം ദിവസത്തിലാണ് മഹ്‌തോ. റാഞ്ചി നിയമസഭാ ഘരാവോ മാർച്ചിന് പിന്നാലെയാണ് അദ്ദേഹത്തെ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *