Breaking
Fri. Oct 9th, 2026

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി

ബാവലി: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് 2026 നോട് അനുബന്ധിച്ച് കേരള എക്‌സൈസും കര്‍ണാടക എക്‌സൈസും സംസ്ഥാന അതിര്‍ത്തി ആയ ബാവലിയില്‍ വച്ച് സംയുക്ത യോഗം ചേരുകയും സംയുക്ത വാഹന പരിശോധന നടത്തുകയും ചെയ്തു. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാനും കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത റെയിഡുകള്‍ നടത്തുന്നതിനും യോഗത്തില്‍ ധാരണയായി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഞ്ചന്‍കോട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് എം.എന്‍ നടരാജന്‍, എച്ച്.ഡി കോട്ട റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവരാജു, നെഞ്ചങ്കോട് ഇന്‍സ്‌പെക്ടര്‍ ശില്‍പശ്രീ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ്, നാഗേഷ്, രവികുമാര്‍,ലോകേഷ് തുടങ്ങിയവരും മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറും ബാവലി പോലീസ് എയ്ഡ് പോസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *