Breaking
Sun. Sep 27th, 2026

മാനന്തവാടി നഗരസഭയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി

മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ച് വികസന പദ്ധതികള്‍ അവതാളത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി വികസന ഫണ്ടിനത്തില്‍ 6,29,46,008 രൂപയാണ്‌യുഡിഎഫ് സര്‍ക്കാര്‍ കുറവുവരുത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. നിഖില്‍ പത്മനാഭന്‍ അധ്യക്ഷനായി. പി.ടി ബിജു, എം.രജീഷ്, എം.പി ശശികുമാര്‍, കെ.എം വര്‍ക്കി, കെ,എം അബ്ദുല്‍ ആസിഫ്, അനില്‍ വള്ളുവക്കണ്ടി, കെ.ടി വിനു, എ,.ഉണ്ണികൃഷ്ണന്‍, കെ.സൈനബ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *