Breaking
Wed. Nov 11th, 2026

പ്ലസ്ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങി; 2 ഡോക്ടർമാർക്കെതിരെ കേസ്, സ്ഥാപനത്തിന് റജിസ്ട്രേഷനില്ല

Representative Image. Image Credit: Daniel Tadevosyan/istock.com

2026 നവംബർ 11 ബുധൻ

അരുവിക്കര ( തിരുവനന്തപുരം)∙ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ ഡോ.രഹ്ന എന്നിവർക്കെതിരെയാണ് കേസ്. അരുവിക്കര തെക്കണത്ത് സ്വദേശിനിയായ 17വയസ്സുകാരിക്കാണു ദുരനുഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം 31ന് റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി പെൺകുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടും ക്ലിനിക് അധികൃതർ തയാറായില്ലെന്നും രക്ഷിതാക്കളെ വിവരം അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ക്ലിനിക്കിലെ ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിൽ പെൺകുട്ടിയെ അരുവിക്കര ജംക്‌ഷനിലെ ലാബിൽ എത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ സൂചി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് ഇതേ വാഹനത്തിൽ മറ്റൊരു ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. റൂട്ട് കനാൽ ചെയ്ത വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഡെന്റൽ ക്ലിനിക്കിന് സ്റ്റോപ് മെമ്മോ നൽകിയതായി അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷജിത അറിയിച്ചു. സ്ഥാപനത്തിന് പഞ്ചായത്തിന്റെ ലൈസൻസ്, പാരാമെഡിക്കൽ റജിസ്ട്രേഷൻ എന്നിവ ഇല്ലെന്ന് കണ്ടെത്തിയെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *