Breaking
Sun. Sep 27th, 2026

എടവക ഗ്രാമ പഞ്ചായത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം നടത്തി

എടവക: ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ മാനന്തവാടി അഡ്മിഷന്‍ പ്രോജക്ടിന്റെ കീഴില്‍ എടവക പഞ്ചായത്ത് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാചരണം 2026 സംഘടിപ്പിച്ചു. മുലയൂട്ടലിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ക്ഷേമകാര്യ ചെയര്‍മാന്‍ തോട്ടത്തില്‍ വിനോദ് അധ്യക്ഷനായ ചടങ്ങ് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സിഡിപിഒ അഞ്ജു കൃഷ്ണ, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ അംഗന്‍വാടി ടീച്ചര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *