Breaking
Thu. Sep 24th, 2026

വ്യാപാരി ദിനം ആഘോഷിച്ചു

കാവുംമന്ദം: വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി.ജോയി പതാക ഉയര്‍ത്തി. വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എല്‍.പി സ്‌കൂളിലേക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ്.പ്രസിഡന്റ് റെജിലാസ്. കെ. എ വ്യാപാരി ദിന സന്ദേശം നല്‍കി. യൂണിറ്റ് ജനറല്‍ സെക്രട്ടറി മുജീബ് പാറക്കണ്ടി, അഷ്‌റഫ് പി.കെ, അബ്ദുള്‍ ഗഫൂര്‍, അയൂബ്, ബഷീര്‍ പി, യൂത്ത് വിംഗ് പ്രസിഡന്റ് റിയോണ്‍ എം.പി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *