Breaking
Sun. Nov 8th, 2026

ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുത ബന്ധം വിച്ഛേദിച്ചതായി ഉറപ്പുവരുത്തിയ ശേഷം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്., അനീഷ് ടി.എസ്., അഭിജിത്ത് സിബി, ലജിത്ത് ആർ.സി., ആനന്ദ് T,ഹോം ഗാർഡ് -ശിവദാസൻ കെ ,ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *