Breaking
Tue. Sep 22nd, 2026

ഹിരോഷിമ ദിനം ആചരിച്ചു

കല്‍പ്പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒയിസ്‌ക ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. അണ്വായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുകയാണെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് എത്ര ചെറുതാണെങ്കിലും മഹത്വമുള്ളതും വിശുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ബാബു പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.എസ്.എ. നസീര്‍, വൈസ് പ്രസിഡന്റ് കെ.ഐ. വര്‍ഗീസ്, ഡോ.അനിത, പി.കെ. രാജീവ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ അനിജ കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *