Breaking
Fri. Nov 6th, 2026

‘വായനയാണ് ലഹരി’ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
എൽ.ഐ.എസ്.ആർ. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണിയിൽ നിന്നും
മാനന്തവാടി
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി. കെ ശ്രീധരൻ മാസ്റ്റർ ലൈബ്രറി സെക്രട്ടറി എം മണികണ്ഠൻ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി മിഥുൻ മുണ്ടക്കൽ തുടങ്ങിയവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ അകറ്റി വായനയിലേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും സ്‌കിൽ ആക്ടീവിറ്റികളിലേക്കും നയിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *