Breaking
Tue. Sep 22nd, 2026

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു.

ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *