Breaking
Tue. Sep 22nd, 2026

ഡല്‍ഹി ചലോ മാര്‍ച്ച്: ബത്തേരിയില്‍ കാല്‍നടജാഥ നടത്തി

സുല്‍ത്താന്‍ ബത്തേരി: സിപിഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രചാരണത്തിന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തൊടുവെട്ടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഫഌഗ് ഓഫ് ചെയ്തു. പി.വൈ. പ്രിന്‍സി അധ്യക്ഷത വഹിച്ചു. അസൈനാര്‍ സ്വാഗതം പറഞ്ഞു. ബീനാച്ചിയില്‍ സമാപന സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാത്യൂസ് അധ്യക്ഷത വഹിച്ചു. എ.ഒ. ഗോപാലന്‍ സ്വാഗതം പറഞ്ഞു.
വിലക്കയറ്റം തടയുക, യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യഭ്യാസവും ഉറപ്പാക്കുക, വനിതാസംവരണ ബില്‍ നടപ്പാക്കുക, താങ്ങുവിലയ്്ക്ക് നിയമപരമായ ഗാരന്റി നല്‍കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *