സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം; ഓറിയന്റേഷന്‍ ക്ലാസ് നടത്തി

കല്‍പ്പറ്റ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം (എസ്.ഇ.പി.) പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ യില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ് വാര്‍ഡ് മെമ്പര്‍ നിഷ സി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച ഡയറ്റ് ലക്ചറര്‍ സജി എം.ഒ. ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പി.പി, ടി.ഇ.ഒ. കല്‍പ്പറ്റ രജനികാന്ത്, എസ്.എം.സി. ചെയര്‍മാന്‍ സതീഷ് കുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രസിഡന്റ് നൗഷാദ് സി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സജീവന്‍ പി.ടി.സ്വാഗതവും പ്രധാനാധ്യാപിക എം.സല്‍മ നന്ദി രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *