Breaking
Sun. Sep 20th, 2026

വിദേശങ്ങളിലേക്ക് പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യും: കൃഷി മന്ത്രി ടി.സിദ്ദിഖ്

കല്‍പ്പറ്റ: ഫലവര്‍ഗങ്ങളായ മാംഗോസ്റ്റിന്‍, അവക്കാഡോ, റംബൂട്ടാന്‍ കൃഷികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും കര്‍ഷകര്‍ക്ക് ആകര്‍ഷകമായ വില ലഭ്യമാക്കുന്നതിനായി അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് പ്രഖ്യാപിച്ചു.
വയനാട് ജില്ല യു ഡി എഫ് കമ്മിറ്റി നല്‍കിയ സ്വീകരണത്തിനു മറുപടി പറയവേയാണ് വയനാടിന് ഒട്ടേറെ ഗുണകരമാകുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിലെ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും മനസ്സിലാക്കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി കാര്‍ഷികമേഖലയിലെ വിദഗ്ദര്‍, ഉന്നത തല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും കൃഷി മന്ത്രി പ്രസ്താവിച്ചു. ഇതിന്റെ മുന്നോടിയായി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും .വയനാട് ജില്ല അഭിമുഖീകരിക്കുന്ന വികസന വിഷയങ്ങള്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ പ്രിയങ്ക ഗാന്ധി എം.പി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കുവാന്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

വയനാട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രി, എം എല്‍ എ മാര്‍ എന്നിവരെ ആദരിക്കുന്നതനായി ജില്ല യു ഡി എഫ് കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഡി.സി.സി പ്രസിഡണ്ട് ടി ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ ടി മുഹമ്മദ് , ജില്ല കണ്‍ വീനര്‍ എച്ച് ബി പ്രദീപ് എന്നിവര്‍ ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നടത്തി. ഉഷ വിജയന്‍ എം.എല്‍ എ ; രാഷ്ട്രീയ കാര്യസമിതി അംഗം പി.കെ ജയലക്ഷ്മി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍ പൗലോസ്, പി. പി. ആലി, ജോസഫ് കളപ്പുര, സി.പി. വര്‍ഗീസ്, റസാഖ് കല്പറ്റ , വി.എ മജീദ്, പി. പോക്കര്‍ ഹാജി, എന്‍ . കെ. വര്‍ഗീസ്, അമ്മദ് പടയന്‍, ഡി. പി. രാജശേഖരന്‍ ,സലിം മേമന , ശ്രീധരന്‍ അമ്മാനി,ഒ.വി. അപ്പച്ചന്‍,എം. എ ജോസഫ്, മാടക്കര അബ്ദുള്ള, ടി. ഹംസ, സി.ജെ. വര്‍ക്കി, കെ.ടി. ഗിരീഷ് പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *