മീനങ്ങാടി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ അഴിമതി പോലീസ് കേസെടുത്തു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസില്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തി. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കിയ വായ്പകള്‍ തിരിച്ചടയ്ക്കുന്നത് പലതും വ്യാജ റസീപ്റ്റുകള്‍ നല്‍കി തട്ടിയെടുക്കുന്നതായി  കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ സംഘാംഗങ്ങളെ വിളിച്ച് അന്വേഷിക്കുമ്പോളാണ്  അടച്ച പണം ബാങ്കിലെത്തിയിട്ടില്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായും പലരുടെയും ശ്രദ്ധയില്‍പ്പെട്ടത്.
ഇത്തരത്തില്‍ ഫെബ്രുവരി മാസം രണ്ടാം തീയതി പണം തിരിച്ചടച്ചതിന്റെ റെസിപ്റ്റുമായി ഹാപ്പി കിഡ്‌സ് എന്ന സ്ഥാപനം നടത്തുന്ന സംരംഭക കുടുംബശ്രീ ഓഫീസില്‍ എത്തിയത് ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കി. 

പരിശോധനയില്‍ പിടിക്കപ്പെട്ടു എന്ന് ബോധ്യമായതോടുകൂടി ഇതിനോടകം അഞ്ചിലധികം സംഘങ്ങളുടെ പണം തിരിച്ചടച്ച് പുതിയ റെസിപ്റ്റുകള്‍ നല്‍കി വരികയാണ്. 
റസീപ്റ്റ് ബുക്കുകളില്‍ കൃത്രിമം കാട്ടുകയും വ്യാജ റസീപ്റ്റ് ബുക്കുകള്‍ അടിച്ചും പണം തട്ടിച്ചതിന് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മീനങ്ങാടി പോലീസ് അക്കാലയളവിലെ സിഡിഎസ് ഏജന്റ് ജോഷിക്കെതിരെ  എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കുടുംബശ്രീ മുന്‍ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികള്‍ ഒതുക്കി തീര്‍ക്കാന്‍ പുതിയ ഭരണസമിതിയും കൂട്ടുനില്‍ക്കുന്നതായാണ് സൂചന.
2021 22 സാമ്പത്തിക വര്‍ഷത്തെ 197 നമ്പര്‍ ഒരു റസീപ്റ്റ് ബുക്കില്‍ നിന്നും മാത്രം രണ്ട് ലക്ഷം രൂപ ഓഫീസില്‍ ലഭിക്കാതെ വിശ്വാസവഞ്ചന ചെയ്തു എന്നും പ്രതി കൂടുതല്‍ രസീത് ബുക്കുകള്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നതായും കൂടുതല്‍ പണം തട്ടിയെടുത്തതായും പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു. 
സ്‌നേഹനിധി ,ഇന്‍ഷുറന്‍സ്, റിവോള്‍ളവിംഗ് ഫണ്ട്, അംഗങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍ഡ് , ജെ.എല്‍. ജി വായ്പകളുടെ തിരിച്ചടവ് എന്നിവയിലും ലക്ഷങ്ങളുടെ തിരിമറിള്‍ നടന്നിട്ടുള്ളതായി സംശയിക്കുന്നു. ഓഡിറ്റ് പൂര്‍ത്തിയാകുന്ന തോടുകൂടിയെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *