Breaking
Thu. Jul 30th, 2026

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്; പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെട്ട വന്‍ ശ്രംഖല


നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ കണ്ടെത്തല്‍. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും കുറ്റപ്പത്രത്തിലുണ്ട്. 

മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളില്‍ 132 കെമിസ്ട്രി ചോദ്യങ്ങള്‍ കണ്ടെത്തി. ഇവയില്‍ 111 ചോദ്യങ്ങള്‍ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ട്. മഹാരാഷ്ട്ര – രാജസ്ഥാന്‍ – ഹരിയാന, മഹാരാഷ്ട്ര – രാജസ്ഥാന്‍ – കേരളാ റൂട്ടുകളിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.

ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓഗസ്റ്റ് മൂന്നാം തിയതി കേസ് അതിവേഗ പ്രത്യേക കോടതി പരിഗണിക്കും. കേസില്‍ 13 പേരാണ് പ്രതികളെന്നാണ് കുറ്റപത്രത്തിലുള്ളത്. പുനെയില്‍ നിന്നുള്ള ചോദ്യപേപ്പര്‍ വിദഗ്ധനും ഇത് മറാത്തി ഭാഷയിലേക്ക് തര്‍ജിമ ചെയ്യാനെത്തിയയാളും ഉള്‍പ്പെടെ പ്രതികളാണ്. ടെലിഗ്രാം ആപ്പില്‍ നടത്തിയ ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് സിബിഐ ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *