Breaking
Wed. Sep 16th, 2026

സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന


മക്ക: സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി വന്ന ഹൂതി ഡ്രോണ്‍ വെടിവെച്ചിട്ട് വ്യോമസേന. അപകടസാധ്യത ഒഴിഞ്ഞെന്നും ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്നും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടസാധ്യത ഒഴിഞ്ഞുവെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന സ്ഥിരീകരണം.

ആക്രമണ ശ്രമത്തെ തുടര്‍ന്ന് നയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി ഇസ്രയേല്‍ പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മക്കയില്‍ ചരിത്രത്തിലാദ്യമായാണ് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് പുറപ്പെടുവിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മക്കയില്‍ നിന്ന് എല്ലാ വിധ ഭീഷണികളും ഒഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൗദി ഡിസിഡി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *