Breaking
Fri. Sep 4th, 2026

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്‌, കെ എം ഫ്രാൻസിസ്‌ സെക്രട്ടറി

മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ്‌ നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ്‌ ട്രഷറർ. ടി. പി. ഋതുശോഭ്‌, വി. ബി. ബബീഷ്‌, കെ. കെ. ഇസ്‌മായിൽ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ, പി. ജംഷിദ്‌ എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ. എസ്‌. ഹരിശങ്കർ, കെ. വി. അനീഷ്‌ എന്നിവരാണ്‌ മറ്റു സെക്രട്ടറിയറ്റ്‌ അംഗങ്ങൾ. ജില്ലാ പഞ്ചായത്ത്‌ അംഗവും സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവുമാണ്‌ പുതിയ പ്രസിഡന്റായ കെ. ആർ. ജിതിൻ. സെക്രട്ടറി കെ. എം. ഫ്രാൻസിസ്‌ ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമാണ്‌. ട്രഷററായ സാന്ദ്ര രവീന്ദ്രൻ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. സമ്മേളനത്തിൽ 31 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *