Breaking
Wed. Oct 28th, 2026

NSS സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി

കല്പറ്റ: NSS ഹയർ സെക്കഡറി സ്‌കൂളിലെ NSS യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. NSS യൂണിൻ്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.65 യൂണിറ്റ് രക്തം കല്പറ്റ ജനറൽ ഹോസ്പിറ്റലിലെ രക്ത ബാങ്കിലേക്ക് സംഭാവന ചെയ്തു. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ഷാജി തദൈവൂസ് അദ്ധ്യക്ഷനായിരുന്നു ജില്ലാ ഹയർ സെക്കഡറി കോർഡിനേറ്റർ ഡോ: പി അബ്ദുൾ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ: കെ.ടി അഷ്‌റഫ്, സ്‌കൂൾ പ്രിൻസിപ്പാൾ എ. കെ. ബാബു പ്രസന്നകുമാർ, ഡോ: ശുഭ, NSS പ്രോഗ്രാം ഓഫീസർ അനിജ പോൾ, സന്ദീപ്, ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *