മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സംസ്ഥാനത്തെ പ്രധാന മുന്നണികള്‍ കടന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, സിപിഎം ജില്ലാ കമ്മറ്റി അംഗം പി ഷബീര്‍, മേഖല കമ്മിറ്റി അംഗം വി എം ഷൗക്കത്ത്, യു ഷറഫലി തുടങ്ങിയവരുടെ പേരുകളാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പി വി അന്‍വര്‍ നിയമസഭാംഗത്വം രാജിവെച്ചൊഴിഞ്ഞതു മുതല്‍ എം സ്വരാജ് നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം അന്തിമ തീരുമാനം എടുക്കുക. മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍.
