Breaking
Tue. Oct 28th, 2025

വയനാട് ദുരന്തം: പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും, ചുമതല ഊരാളുങ്കലിന്

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിനായി ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195 കോടി 55 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിങ് ഹാളിന്റെ നവീകരണം അക്രെഡിറ്റഡ് ഏജന്‍സി മുഖേന നോണ്‍ പിഎംസിയായി നിര്‍വ്വഹിക്കുന്നതിന് 7,40,40,000 രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയില്‍ വര്‍ക്ക് നിയര്‍ ഹോം സ്‌പെയ്‌സ് ആരംഭിക്കാന്‍ കൊല്ലം കോര്‍പ്പറേഷന് അനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 183 ലെ കൊല്ലം കോര്‍പ്പറേഷന്റെ 3 ഏക്കര്‍ 91 സെന്റ് ഭൂമിയില്‍ ഒരു ഇന്‍ഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യല്‍) പ്രോജക്ട് ആരംഭിക്കും. നിര്‍മാണപ്രവൃത്തികള്‍ക്കായി കെഎസ്‌ഐടിഐ.എല്‍നെ സ്‌പെഷ്യല്‍ പര്‍പ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തില്‍ ഭരണാനുമതി നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *