വാകേരി: ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിനിന്റെ ഭാഗമായി വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും പരിപാടിയില്‍ ബോധവത്കരണം നടത്തി. ലഹരിക്കെതിരെ ശക്തമായ സാമൂഹിക ജാഗ്രതയും കൂട്ടായ പ്രതിരോധവും അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.ലഹരി ബോധവത്കരണ രക്ഷകര്‍തൃസംഗമം മഹല്ല് ഖതീബ് ഫൈസല്‍ അന്‍സ്വരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഹല്ല് പ്രസിഡന്റ് കെകെ സൈതലവി ഹാജി അധ്യക്ഷത വഹിച്ചു.മുഫത്തിഷ് മുസ്തഫ ഫൈസി പൊഴുതന വിഷയാവതരണം നടത്തി.മഹല്ല് സെക്രട്ടറി ആലിക്കുട്ടി സാഹിബ് സ്വാഗതം ആശംസിച്ചു.സുലൈമാന്‍ ദാരിമി,റിയാസ് ഫൈസി പാപ്ലശ്ശേരി,റഷീദ് ഫൈസി,
അബ്ദുസലാം ബാഖവി ,മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
