Breaking
Sun. Aug 30th, 2026

ഇ.സഞ്ജയ്‌യെ അനുമോദിച്ചു

മാനന്തവാടി: കിം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ.സഞ്ജയ്‌യെ പായോട് സായാഹ്‌നം സ്വാശ്രയ സംഘം അനുമോദിച്ചു. സംഘം പ്രസിഡണ്ട് യു.എ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ ഉപഹാരം കൈമാറി. എ.എം രാജു, റെനിഷ് ആര്യപ്പള്ളി, എം.ദയാവരന്‍, ഷാജി കെ.എം, ഷാജി കെ.കെ, സോബി.സി, ജോഷി കെ എന്നിവര്‍ സംസാരിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ സുനിലിന്റെയും മാനന്തവാടി ഗവ.കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ പി.സി സീനയുടെയും മകനാണ് സഞ്ജയ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *