Breaking
Sun. Jul 12th, 2026

സപ്പോർട്ട് ഓപ്പറേഷൻ ‘തൂഫാൻ’; SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ

കൽപ്പറ്റ:
ലഹരിക്കെതിരായ ബോധവൽക്കരണവും
സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ എന്നിവർ അണിനിരക്കുന്ന റാലിയിലൂടെ ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം സമൂഹത്തിന് കൈമാറുക എന്നതാണ് ലക്ഷ്യം.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും പൊതുജനങ്ങളും റാലിയിൽ പങ്കെടുക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുമായി വിവിധ ബോധവൽക്കരണ പരിപാടികളും റാലിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ യൂണിറ്റ്, മേഖലാ കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണമെന്നും
മുഴുവൻ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജൂലൈ 31 ന് വെള്ളിയാഴ്ച അസർ നിസ്കരാനന്തരം എസ് കെ എം ജെ പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.ലഹരി വിരുദ്ധ വിഖായാ സംഗമം,പ്രതിജ്ഞ ,മഹല്ല് ബോധവത്കരണം ,മേഖലാ സംഗമം തുടങ്ങിയവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അയ്യൂബ് മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി,
അബ്ബാസ് വാഫി ,അഷ്റഫ് വെള്ളിലാടി,
ശംസുദ്ദീൻ വാഫി,
ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി, സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ്‌ റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,
സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *