Breaking
Sun. Jul 12th, 2026

പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു

കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) യുടെ നിർദേശപ്രകാരമാണ് ജില്ലയിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും ‘ശുചീകരണ ദിനം’ ആചരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *