Breaking
Fri. Jul 10th, 2026

കുതിപ്പ് തുടർന്ന് സ്വര്‍ണം; ഇന്ന് 280 രൂപ കൂടി, വെള്ളിവിലയിലും വര്‍ധന

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി. ഗ്രാമിന് 35 രൂപ വർധിച്ച്‌ 13275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി. വെള്ളിവിലയും തിരിച്ചുകയറുകയാണ്. ഗ്രാമിന് ഇന്ന് അഞ്ച് രൂപ കൂടി 240 രൂപയായി.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 11.80 ഡോളർ കുറഞ്ഞ് 4,120.1 ഡോളറായി. 0.29% ശതമാനമാണ് കുറവ്.

സ്വർണം ഗ്രാമിന് ഇന്നലെ രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയും കൂടിയിരുന്നു. 13,240 രൂപയായിരുന്നു ഇന്നലെ ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി 1,05,920 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.

ബുധനാഴ്ച സ്വർണത്തിന് രണ്ടുതവണ വിലകുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപയായിരുന്നു വിപണി ക്ലോസ് ചെയുമ്പോഴുള്ള ഗ്രാംവില. പവന് 1,04,960 രൂപയുമായി. കേരളത്തില്‍ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *