Breaking
Mon. May 25th, 2026

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്’; എപിജെ അബ്ദുൽ കലാമിന്റെ ജീവിതം ബി​ഗ് സ്ക്രീനിലേക്ക്, സന്തോഷം പങ്കുവച്ച് ധനുഷ്

സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളുമൊക്കെയായി നടൻ ധനുഷിപ്പോൾ വലിയ തിരക്കുകളിലാണ്. ഇപ്പോഴിതാ ധനുഷിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാവുകയാണ്. ധനുഷാണ് എപിജെ അബ്ദുൽ കലാമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കലാം: ദ് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. ബുധനാഴ്ച കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം.

‘ഇത്രയും പ്രചോദനാത്മകവും മഹാമനസ്കനുമായ ഒരു നേതാവിന്റെ – നമ്മുടെ സ്വന്തം ഡോ എപിജെ അബ്ദുൽ കലാം സാറിന്റെ ജീവിതം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ അനുഗ്രഹീതനാണെന്നാണ്’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് ധനുഷ് കുറിച്ചത്. സായ്വെന്‍ ക്യൂദ്രാസ് ആണ് തിരക്കഥ രചിക്കുന്നത്.

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *