Mon. Jul 6th, 2026

അനീഷിനെയും ഭാര്യ സൈനയെയും കൃഷി മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു

കൽപറ്റ: മുണ്ടക്കൈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് കഴിയുന്ന അനീഷിനെയും ഭാര്യ സൈനയെയും കൃഷി മന്ത്രി ടി. സിദ്ദിഖ് ടൗൺഷിപ്പിലെ പുതിയ വീട്ടിലെത്തി സന്ദർശിച്ചു.
ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവർ കാണിക്കുന്ന മനക്കരുത്തിനെ മന്ത്രി അഭിനന്ദിച്ചു. അനീഷിനും സൈനയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ താൻ പരമാവധി ഇടപെടൽ നടത്തുമെന്നും, അനീഷിന് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ അനീഷിന്റെയും സൈനയുടെയും മക്കളായ ഇഷാൻ, ധ്യാൻ, നിവേദ് എന്നിവരെയും അനീഷിന്റെ മാതാപിതാക്കളായ കൃഷ്ണൻകുട്ടിയെയും രാജമ്മയെയും നഷ്ടപ്പെട്ടിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *