ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് കണ്ടതിന്റെ തനിയാവർത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റിൽ ബ്രസീലിന്റെ വല നോർവേ കുലുക്കിയെങ്കിലും ഓഫ്സൈഡിൽ രക്ഷപ്പെട്ടു.
പത്താം മിനിറ്റിൽ മുന്നിലെത്താൻ കിട്ടിയത് സുവർണ്ണാവസരം . കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. അവിടം മുതൽ ബ്രസീലിന്റെ വില്ലനായത് നോർവേ ഗോൾ കീപ്പർ നീൽലൻഡ്.
ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം. പകരക്കാരനായി എത്തിയ എൻട്രിക്ക് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒൻപതാം മിനിറ്റ് അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോർവേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹർലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.
അധികസമയത്ത് ലഭിച്ചപ്പോൾനാൽറ്റി പകരക്കാരനായി എത്തിയ നെയ്മാർ ജൂനിയർ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാൻ കഴിയാതെ പോയ ഗോൾ. ഫൈനൽ വിസിൽ മുഴങ്ങി. ആദ്യമായി നോർവേ ക്വാർട്ടർ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടിൽ പോലും എത്താതെ ബ്രസീലിന് മടക്കം. അതേസമയം, ബ്രസീലിന്റെ തോൽവിയിൽ ആരാധകർ നിരാശയിലാണ്.
