Breaking
Sun. Jul 5th, 2026

വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി.

കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ. വി. അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി. പി ആലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർപേഴ്സണും കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻഡുമായ ചിന്നമ്മ ജോസ് , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുൺ ദേവ്, എള്ളിൽ മുസ്തഫ, സിബിച്ചൻ കരിക്കേടം, വി ഡി രാജു, നസീർ കെ., ഗിരിജ മോഹൻദാസ്, ആർ രാജൻ, ഒ. ജെ. ബിന്ദു, നസിയ ഫാത്തിമ, സുധാദേവി, രജനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *