Breaking
Fri. Aug 21st, 2026

വായനപക്ഷാചരണ സമാപനവും, ഷാജന്‍ മാസ്റ്ററെ ആദരിക്കലും നടത്തി

വള്ളിയൂര്‍ക്കാവ്: നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വായനാപക്ഷാചരണത്തിന്റെ സമാപനവും വിവിധ വിദ്യാലയ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മഹേഷ് കെ.എന്‍, പി.ടി.എ പ്രസിഡന്റ് ഹരീഷ് എ.കെ, എം.പി.ടി.എ പ്രസിഡന്റ് ഗിരിജ വി.ജി, വിനീത സജി, ജയേഷ് കമ്മന, ബാബു പ്രശാന്ത് എന്‍.സി എന്നിവര്‍ സംസാരിച്ചു.

വായനാവാരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമാപനവും, വരും അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലെ കലാസാംസ്‌കാരികശാസ്ത്ര ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *