Breaking
Fri. Aug 21st, 2026

പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കൽപ്പറ്റ: കൽപ്പറ്റയിലെ പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.മാസങ്ങളോളമായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും, കൽപ്പറ്റ പിഡബ്ല്യുഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയതുകൊണ്ട് നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭഅധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭസെക്രട്ടറിയെ ഉപരോധിച്ചത്. വിഷയം അടിയന്തരമായി പരിഹരിക്കാമെന്ന് നഗരസഭസെക്രട്ടറി അറിയിച്ചതോടുകൂടി സമരം അവസാനിപ്പിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാഫി പുല്പാറ, അർജുൻ ദാസ്, ഷബീർ ഇ, രഞ്ജിത്ത് ബേബി, അഫിൻ ദേവസ്യ, ഷൈജു കെ ബി, ഷമീർ എമിലി, ഫാത്തിമ സുഹറ, ജോബി പാറക്കാടൻ, വിഷ്ണു എം ആർ തുടങ്ങിയവർ നേതൃത്വം നൽകി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *