Breaking
Sun. Jul 5th, 2026

സ്റ്റാർട്ട്‌ അപ്പ് മിഷൻ ഇന്ത്യയുടെ ‘തേജസ്’ ശിൽപശാല നടത്തി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ ദീർഘ വീക്ഷണത്തോടെ വയനാടിനെ ആരോഗ്യ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ
ആരംഭിച്ച ഡോ. മൂപ്പൻസ് ഐനെസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ, കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേരളാ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടത്തിയ ‘തേജസ്’ ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്ത് ഒരു സ്വാശ്രയ മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ഏക ബയോനെസ്റ്റ് ഇൻകുബേറ്ററാണ് ഡോ. മൂപ്പൻസ് ഐനെസ്റ്റ്. ശിൽപശാലയിൽ വയനാട്ടിലെയും സമീപ ജില്ലകളിൽ നിന്നുമായി തൊണ്ണൂറോളം ആളുകൾ പങ്കെടുത്തു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ, അധ്യാപകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഫണ്ടിംഗ് അവസരങ്ങൾ, കേരള സ്റ്റാർട്ടപ്പ് മിഷനും ജില്ലാ വ്യവസായ കേന്ദ്രവും സംരംഭകർക്ക്‌ നൽകിവരുന്ന ബിസിനസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
സ്റ്റാർട്ടപ്പ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ ശ്രീ. സ്നേഹാൻഷ് സിൻഹ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ഡോ. ദീപു കൃഷ്ണൻ പി.ആർ., ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മൂപ്പൻസ് ഐനെസ്റ്റ് സിഇഒ ശ്രീ. വരുൺ ആർ. സ്വാഗതം ആശംസിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *