Breaking
Sat. Jul 4th, 2026

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു

സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സാഹചര്യം ഉണ്ടാക്കിയെടുക്കുക കുട്ടികൾക്ക് ആവശ്യമായ ഹിയറിങ് മെഷീനുകൾ സൗജന്യമായി ലഭ്യമാക്കുക സ്പീച്ച് തെറാപ്പി റ്റ്യൂട്ടർമാരെ സർക്കാർ തന്നെ സ്കൂളുകളിൽ അയക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു ചടങ്ങിൽ ബഷീർ പീച്ചoകൊട് സുമയ്യ കൽപ്പറ്റ മറ്റു എക്സിക്യൂട്ടീവ് മെമ്പർമാർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *