Breaking
Sat. Oct 10th, 2026

വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അട്ടിമറി നടന്നത്. 2022ല്‍ അന്നത്തെ വാട്ടര്‍ അതോരിറ്റി എംഡിയായിരുന്ന വെങ്കിടേശപതി ഐഎഎസ് നല്‍കിയ ആദ്യ വര്‍ക്ക് സ്റ്റഡി പ്രൊപ്പോസലില്‍ നിന്നും സര്‍ക്കാരിന്റെ അന്തിമ പ്രൊപ്പോസലിലേക്കെത്തുമ്പോള്‍ വലിയ വെട്ടിച്ചുരുക്കലാണ് നടന്നതെന്ന് കാണാം. ജല പരിശോധനകള്‍ നടക്കേണ്ടതും ആവശ്യത്തിന് ശാസ്ത്ര തസ്തികകള്‍ ഉറപ്പാക്കേണ്ടതും ജലത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും രോഗപ്രതിരോധത്തിനും അത്യാവശ്യമാണ്. സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെ പെരുകുന്നതിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *