Breaking
Wed. Jul 1st, 2026

മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo: കളക്ട്രേറ്റിൽ ഉപവാസം

കൽപ്പറ്റ:- ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ഉപവാസ സമരം പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ എസ്എച്ച് ആർ പി സി ജില്ലാ പ്രസിഡന്റ് കെ.എൻ പ്രേമലത, ഡോ: എം ബാലകൃഷ്ണൻ , വിവിധ സംഘടനാ പ്രതിനിധിളായ അഡ്വ: ജോസ് തണ്ണിക്കോട്, ശിവദാസ് വിനായക, ലൂസി കളപ്പുരക്കൽ, വർഗീസ് വട്ടേക്കാട്ടിൽ, അഷ്റഫ് കുന്നത്ത്., കെ.കെ.സുരേന്ദ്രൻ , ശ്രീധരൻ എരുമാട് , സാം പി മാത്യു, കരുണാകരൻ വടക്കനാട് , ഖാദർ മടക്കി മല , ശാന്തകുമാരി വിനായക, വസന്തകുമാരി പനമരം, മനു ഗോപാൽ, രാജു ജോസഫ് , ദേവസ്യ വടക്കനാട് , രാജൻ പുൽപ്പള്ളി, കെ.വി ഗോകുൽദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *