Breaking
Sat. Jun 27th, 2026

മുളങ്കൂമ്പുകൾ ആഹാരമാണ് പോഷക സമ്പന്നവുമാണ്മുളങ്കൂമ്പ് സംസ്കരണ ശില്പശാല

തൃക്കൈപ്പറ്റ;വയനാട്ടിലെ സുലഭമായ മുളങ്കൂമ്പുകൾ ആഹാരവും പോഷക സമ്പന്നവുമാണെന്ന് മുളങ്കൂമ്പ് സംസ്ക്കരണ ശില്പശാല അഭിപ്രായപ്പെട്ടു.

ബീഹവൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കല്ലടിക്കോട് പാലക്കാട്, വേൾഡ് ഓഫ് ബാംബൂ വയനാട്, പോപ്പി അട്ടപ്പാടി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ

ബാസ അഗ്രോ ഫുഡ്സിൽ നടന്ന മുളങ്കൂമ്പ് സംസ്ക്കരണ ശില്പശാലക്ക് കേരള വനഗവേഷണ കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഇ.എം. മുരളീധരൻ ശില്പശാലക്ക് നേതൃത്വം നൽകി.

മുളങ്കൂമ്പുകൾ (Bamboo Shoots) എന്നത് മുളയുടെ ഇളം പ്രായത്തിലുള്ള മുളപ്പുകളാണ്. കേരളത്തിലെ പല ആദിവാസി സമൂഹങ്ങളുടെയും പരമ്പരാഗത ഭക്ഷണവിഭവമാണിത്.

പോഷകഗുണങ്ങൾ:

നാരുകൾ (Dietary Fiber) ധാരാളം

കുറഞ്ഞ കലോറി

പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടം

ബി-വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു

ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

ആരോഗ്യഗുണങ്ങൾ:

ദഹനം മെച്ചപ്പെടുത്തുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ്.

ശരീരഭാരം നിയന്ത്രിക്കാൻ അനുയോജ്യമായ ഭക്ഷണമാണ്.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ശ്രദ്ധിക്കേണ്ടത്: പച്ച മുളങ്കൂമ്പുകളിൽ സ്വാഭാവികമായി സയനോജനിക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിരിക്കാം. അതിനാൽ നന്നായി തിളപ്പിച്ചോ പുളിപ്പിച്ചോ (fermented) മാത്രമേ ഭക്ഷിക്കാവൂ.

കേരളത്തിൽ മുളങ്കൂമ്പുകൾ ഉപയോഗിച്ച് തോരൻ, കറി, അച്ചാർ, ബിരിയാണി, വിവിധ ഗോത്ര സമുദായങ്ങൾ വിവിധ വിഭവങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്.

എം.ബാബുരാജ്, ,
ജോൺ കെ.സി, രജീഷ്
വി.ആർ,മോഹനൻ ഉണ്ണിത്താൻ, ഷീബ രാജു, ഷീബ രാജു, ഡോ.പി.മണിലാൽ, ഡോ സുരേഷ് എന്നിവർ നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *