മാനന്തവാടി:ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര നഴ്‌സസ് ദിനം ആചരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഫാദർ മനോജ് കവലക്കാടൻ അധ്യക്ഷത വഹിച്ചു.
ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ,ലിജോ ചെറിയാൻ, ഡോ സ്വാമി ദാസൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ പ്രസംഗിച്ചു.
കേക്ക് മുറിച്ചും പ്രാർത്ഥന നൃത്തം ചെയ്തും ദിനം വിപുലമായി ആചരിച്ചു
