Breaking
Wed. Jun 24th, 2026

എടച്ചന കുങ്കനും സ്മരണകള്‍ ഇരമ്പുന്ന പുളിഞ്ഞാലും:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെമിനാര്‍ നടത്തി

മാനന്തവാടി: ധീരദേശാഭിമാനി എടച്ചന കുങ്കന്റെ പേരില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയില്‍ മിനിസ്‌റ്റേഡിയവും സ്വാതന്ത്ര സമര സേനാനികളുടെ പേരില്‍ സ്മാരകവും സ്ഥാപിക്കണമെന്ന ആവശ്യവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികസന സെമിനാര്‍ നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂര്‍ രചിച്ച എടച്ചന കുങ്കന്‍ യോദ്ധാവ് ചരിത്ര നോവലിന്റെ പ്രകാശനം പ്രസിഡന്റ് മീനാക്ഷി രാമന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ സല്‍മ മോയിക്ക് നല്‍കി നിര്‍വഹിച്ചു.വികെ സന്തോഷ് കുമാര്‍ വിഷയാവതരണവും ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി മൊയ്ദീന്‍ ഹാജി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചിന്നമ്മ ജോസ്, ഒ ടി മുഹമ്മദ് ഉനൈസ്, ആസ്യ മൊയ്ദു, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലതിക,സ്ഥിരം സമിതി അധ്യക്ഷ ആത്തിക്ക ബായ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്ള കേളോത്ത്, മനോജ് നെട്ടര വെള്ളമുണ്ട പഞ്ചായത്ത് മെമ്പര്‍മാരായ സുമയ്യ ടീച്ചര്‍, കെ സി സുധാകരന്‍, സുരേഷ് കുമാര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *