Breaking
Tue. Jun 23rd, 2026

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

വടുവൻചാൽ : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ,കുടുംബശ്രീയുമായി സഹകരിച്ച് ആയുർവേദ ഡിസ്പെൻസറിയിൽവെച്ച് യോഗ ദിനാഘോഷം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സംഗീത രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുധ സി വി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ സി എൻ വിശദീകരിച്ചു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം. ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും നെടുങ്കരണ സിഎംഎസ് സ്കൂൾ വിദ്യാർത്ഥികളും അവതരിപ്പിച്ച യോഗാ ഡാൻസ് ,യോഗ ക്ലബ് മെമ്പർമാർ അവതരിപ്പിച്ച യോഗ പ്രദർശനം എന്നിവ പ്രത്യേക പ്രശംസ പിടിച്ചു പറ്റുകയും വിദ്യാർത്ഥികൾക്ക് വൈസ് പ്രസിഡന്റ് റഹിയാനത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു . യോഗ ഇൻസ്ട്രക്ടർ റിജുഷ ടി യോഗപ്രദർശനത്തിന് നേതൃത്വം നൽകി. മെമ്പർമാരായ സുരേഷ് ബാബു ,കേശവൻ ,ഷമീർ അലി, ശിഹാബ്, മൈമൂന ,സിഡിഎസ് ചെയർപേഴ്സൺ സുനീറ ,ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദുലേഖ ,ഗോകുൽ എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *