Breaking
Mon. Jun 22nd, 2026

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടക്കുന്ന രണ്ടാംഘട്ട അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂണ്‍ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിൽ അദാലത്ത് നടക്കും.

അദാലത്തിൽ നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോണ്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ ( ബാങ്ക് ലോണ്‍ സ്റ്റേറ്റ്മെന്റ്‌റ്/ പാസ്സ് ബുക്ക് ) നിര്‍ബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. ആധാര്‍/ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്ക്, ലോണ്‍ തുക രേഖപ്പെടുത്തിയ ലോണ്‍ സ്‌റ്റേറ്റ്‌മെന്റ് എന്നിവയുടെ പകര്‍പ്പ് അദാലത്തില്‍ കൊണ്ടുവരണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *