Breaking
Sun. Jun 21st, 2026

സ്വിഗി, സോമാറ്റോ ഡെലിവറിക്കാർ സൂക്ഷിക്കുക! ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌, ഈ പരിപാടി നിർത്തണം: മുന്നറിയിപ്പുമായി രമേശ്‌ ചെന്നിത്തല

ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്. ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. കർശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശിപാർശയും കേൾക്കാൻ പാടില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്‌. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയർ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതൽ വേണമെന്നുണ്ടായിരുന്നു. കയർ മേഖലയിൽ വളരെയേറെ പരിഷ്കരണം വേണം. പ്രതിസന്ധി പരിഹരിക്കാൻ പ്രായോഗിക സമീപനമുണ്ടാകും. കയർ മേഖലയിൽ പുതിയ നിയമനങ്ങൾ ഇനിയില്ല. പരസ്യം നൽകുന്നതും വേണ്ടെന്ന് നിർദേശം നൽകി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല.

കടത്തിൽ മുങ്ങി കിടക്കുമ്പോൾ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഹരിപ്പാട് മെഡിക്കൽ കോളേജ് നടത്തിപ്പ് സർക്കാരിന് തന്നെ. മുമ്പ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. കേരളത്തിൽ ഏത് ജില്ലയിലാണ് ഒന്നിലധികം മെഡിക്കൽ കോളേജുകൾ ഇല്ലാത്തത്. ആലപ്പുഴക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ദൂരെയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മാറണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *