കൊച്ചി: സൈക്കിള്‍ പമ്പുകളില്‍ കഞ്ചാവ് കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെയാണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.
200 സൈക്കിള്‍ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്പത്തൂരില്‍ തീവണ്ടി ഇറങ്ങിയ ശേഷം ഇവര്‍ ബസില്‍ അങ്കമാലിയിലെത്തി.
