Breaking
Wed. Jun 17th, 2026

ആദരണീയം 2026; വിദ്യാര്‍ത്ഥികളെ ആദരിച്ചു

തോണിച്ചാല്‍: തോണിച്ചാല്‍, ശിവന്‍കുന്ന് പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളെ തോണിച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവത സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആദരണീയം 2026 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി നേരിട്ട് ഉപഹാരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ആദരിച്ചത്. സ്വാശ്രയസംഘം പ്രവര്‍ത്തകരായ ദിപിന്‍ലാല്‍, രാകേഷ്, രാഹുല്‍, അനുരാഗ്, ഗിരീഷ്, സുരേഷ്, ശരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *