Breaking
Tue. Nov 3rd, 2026

വീട്ടമ്മയുടെ മരണം കൊലപാതകം; -അയൽവാസിയായ വയോധിക അറസ്റ്റിൽ

മീനങ്ങാടി : വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകം. കേസിൽ അയൽവാസിയായ അറുപതുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ 28ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കൊലപാതകത്തിലേക്ക് കഴുത്ത് ഞെരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മിണി പിന്നീട് മരണപ്പെടുകയുമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.
തുടർന്ന് അമ്മിണിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെയും, എസ്.ഐ കെ.എം സന്തോഷ് മോൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *