Breaking
Tue. Nov 3rd, 2026

ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് വിടില്ലെന്ന നിലപാടിൽ കർഷകർ; ആശങ്ക കേരളത്തിന്

2026 നവംബർ 3 ചൊവ്വ

കോഴിക്കോട് ∙ നിത്യോപയോഗ സാധന വില വർധിച്ചതോടെ മിക്ക വീടുകളിലും കുടുംബ ബജറ്റ് താളം തെറ്റുന്നു. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും ഒരു പോലെ വില കുതിച്ചുയരുകയാണ്. മൊത്ത വ്യാപാര വിപണിയിൽ ഓരോ ദിവസവും വില കൂടുകയാണെന്നാണ് കച്ചവടക്കാർ‌ പറയുന്നത്.

അരിക്കു കിലോഗ്രാമിനു 7 രൂപ മുതൽ 25 രൂപ വരെ വർധനയുണ്ടായി. പച്ചക്കറികളിൽ മിക്കതിനും ഒരു മാസമായി വില കൂടിക്കൊണ്ടിരിക്കുകയാണ്. കരിമ്പിനു വില കൂടുതൽ ലഭിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ പഞ്ചസാര കമ്പനികൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടക്കുകയാണ്. വില കൂട്ടി ലഭിക്കാതെ ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കർഷകർ. മഹാരാഷ്ട്രയിൽ നിന്ന് പഞ്ചസാര ലോഡ് വരുമെന്നാണ് മൊത്തവ്യാരികൾ പറയുന്നത്. പഞ്ചസാര വില കൂടുന്നത് കാരണം ദീപാവലി മധുര പലഹാരങ്ങളുടെ വില കൂടാനും സാധ്യതയുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *