Breaking
Wed. Sep 23rd, 2026

‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

ന്യൂഡല്‍ഹി: സ്ലോവാക്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സ്ലോവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിന്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്.

ഒരു രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന 33-ാമത് ആഗോള ബഹുമതിയാണിത്. സ്ലോവാക്യ റിപ്പബ്ലിക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംസ്ഥാന ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ് (ഫസ്റ്റ് ക്ലാസ്).

സ്ലോവാക്യയുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതില്‍ നല്‍കിയ അസാധാരണമായ സംഭാവനകള്‍, സ്ലോവാക്യയുടെ വിദേശനയ താല്‍പ്പര്യങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിനും നല്‍കിയ മികച്ച പിന്തുണ എന്നിവ കണക്കിലെടുത്താണ് ഈ പരമോന്നത ബഹുമതി നല്‍കുന്നത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *