Breaking
Wed. Aug 5th, 2026

‘അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നു’; അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് ഗൗതമി

അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.
അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്. 2017 മുതല്‍ ബിജെപി അംഗമായിരുന്ന ഗൗതമി 2024 ലാണ് എഡിഎംകെയില്‍ ചേര്‍ന്നത്.

തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗൗതമി ആ പാര്‍ട്ടി വിട്ടത്. ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു അന്നും താരം കുറിച്ചത്.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് ബിജെപി വിടുന്നതിലേക്ക് വരെ നയിച്ചത്. തന്റെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നും ആരോപിച്ചാണ് ഗൗതമി ബിജെപി വിട്ടത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *